ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ക്ക് 9 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ല. ജെനറൽ ആശുപത്രികളിൽ സൂപർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ ജെനറൽ ആശുപത്രികളിൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത്.
അനസ്തീഷ്യ, കാർഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപറേഷൻ തീയറ്റർ എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആശുപത്രികളിൽ അനസ്തേഷ്യ വിഭാഗത്തിൽ രണ്ട് അനസ്തേഷ്യ വർക് സ്റ്റേഷൻ, അഞ്ച് മൾടിപാര മോണിറ്റർ,

