KSDLIVENEWS

Real news for everyone

ചില അച്ചന്‍മാർക്ക് തീവ്രവാദ സ്വഭാവം, ജനങ്ങളെ ഇടതുമുന്നണിക്ക് എതിരാക്കാന്‍ ശ്രമം നടക്കുന്നു- വി.ജോയ്

SHARE THIS ON

തിരുവനന്തപുരം: വളരെ മികച്ച പാരമ്പര്യമുള്ള ലത്തീന്‍ സഭ അതിലെ ഒരു വിഭാഗത്തിനെ തീവ്രവാദ സ്വഭാവത്തിലേക്ക് ആളുകളെ അഴിച്ചുവിടുന്നത് ശരിയാണോയെന്ന് വി. ജോയ് എംഎല്‍എ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലത്തീന്‍ സഭ പരിപാവനമായ ഒരു സഭയാണ്. വിക്രംസാരാഭായ് ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി സ്ഥലം ചോദിച്ച് വന്നപ്പോള്‍ പള്ളിയിരുന്ന സ്ഥലവും പള്ളികൂടവും രാജ്യത്തിന് വിട്ടുനല്‍കിയ അന്നത്തെ അതിരൂപതാ അധ്യക്ഷന്‍ പീറ്റര്‍ ബെര്‍ണാര്‍ഡ് പരേരയുടെ ചരിത്രം നമുക്ക് നന്നായി അറിയാം. ചില അച്ചന്‍മാര്‍ക്ക് ഇപ്പോള്‍ എന്തു സംഭവിച്ചു എന്നുള്ളതാണ്. പിതാക്കന്‍മാരുടെ നാവും വര്‍ത്തമാനവും സ്‌നേഹത്തിലൂന്നിയതാകണം. അങ്ങനെയുള്ളവരുടെ നാവില്‍ നിന്നാണ് ചില പരാമര്‍ശങ്ങള്‍ വന്നത്. അത് തീവ്രവാദത്തിന്റെ ലക്ഷണമല്ലേ. നല്ല പാരമ്പര്യമുള്ള ലത്തീന്‍ സഭ ഒരു വിഭാഗം ആളുകളെ തീവ്രവാദ സ്വഭാവത്തിലേക്ക് അഴിച്ചുവിടാമോ.. ഇത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്’, ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!