KSDLIVENEWS

Real news for everyone

സംഭാവന ലഭിച്ച ഭക്ഷണം വിനയായി; ഗസ്സയിലെ ഇസ്രായേലി സൈന്യത്തിന് വയറിളക്കം

SHARE THIS ON

ഗാസ സിറ്റി: ഗസ്സയില്‍ ആക്രമണത്തിനെത്തിയ ഇസ്രായേലി സൈന്യത്തിന് വയറിളക്കം. ഷിഗെല്ല ബാക്ടീരിയ ബാധിച്ചതോടെയാണ് വയറിളക്കവും കുടല്‍ രോഗങ്ങളും പല അധിനിവേശ സൈനികര്‍ക്കുണ്ടായത്.

ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിലുണ്ടായ പ്രശ്‌നമാണ് ഇവര്‍ക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖം ബാധിച്ച പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗസ്സയില്‍ ആക്രമണം തുടങ്ങിയതോടെ റെസ്‌റ്റോറൻറുകള്‍, ഫുഡ് ചെയ്‌നുകള്‍ എന്നിവയും വ്യക്തികളും ഇസ്രായേലി സൈന്യത്തിന് ഭക്ഷണം സംഭാവന നല്‍കിയിരുന്നു. ഇവ പാകം ചെയ്തതിലും കൊണ്ടുവന്നതിലും സൂക്ഷിച്ചതിലുമുള്ള പോരായ്മയാണ് ദഹനസംബന്ധമായ അസുഖങ്ങളും വയറിളക്കവുമുണ്ടാകാൻ ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഹീബ്രു പത്രമായ യെദിയോത്ത് അഹ്റോനോത്തിനെയടക്കം ഉദ്ധരിച്ച്‌ നിരവധി മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈനികരില്‍ നടത്തിയ പരിശോധനയില്‍ അതിസാരത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കഠിനമായ വയറിളക്കത്തിനും ശരീര താപനില ഉയരുന്നതിനും കാരണമാകുന്നതായാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!