KSDLIVENEWS

Real news for everyone

ഇസ്രയേല്‍ സര്‍ക്കാരിനെതിരേ യഹൂദപ്രതിഷേധം ആളിക്കത്തുന്നു; പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 20 കാരിയായ ലോറ ക്രാഫ്റ്റോവിറ്റ്സ് എന്ന യുവതിയാണ് ഇപ്പോള്‍ താരം! – ഫോട്ടൊസ്റ്റോറി

SHARE THIS ON

ഇസ്രയേല്‍ സര്‍ക്കാരിനെതിരേ ഉയരുന്ന യഹൂദപ്രതിഷേധം ..

‘It’s so important right now to use our voices as Jewish Americans to say we oppose this, we do not stand for genocide,’

This is not part of our religion, it’s not part of our cultural identity. We want to use every tool that we have to make that clear.’

” Jewish Voice for Peace” സമാധാനത്തിനുംവേണ്ടിയുള്ള യഹൂദ ശബ്ദം എന്ന പേരില്‍ അമേരിക്കയിലെ ചിക്കാഗോ, വാഷിംഗ്ട ണ്‍,ന്യൂ യോര്‍ക്ക് നഗരങ്ങളില്‍, ഗാസയിലെ ഇസ്രായേല്‍ ബോം ബിംഗും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നാവശ്യപ്പെ ട്ടുകൊണ്ട് യഹൂദവിഭാഗം നടത്തുന്ന തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് 20 കാരിയായ Laura Kraftowitz എന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം ( അവസാനചിത്രം )

Laura Kraftowitz യുടെ വാക്കുകളാണ് മുകളില്‍ നില്‍കിയിരിക്കുന്നത്. ” ഞങ്ങള്‍ ഈ കൂട്ടക്കുരുതിയെ എതിര്‍ക്കുന്നു. ഞങ്ങളുടെ മതപരവും സാംസ്കാരികപരവുമായ ചട്ടവട്ടങ്ങള്‍ക്ക് എതിരാണിതെന്ന് ഞങ്ങള്‍ വ്യക്തമാക്കാനാഗ്രഹിക്കുന്നു.”

” യഹൂദരും പലസ്തീൻ മുസ്ലീങ്ങളും സാഹോദര്യത്തോടെ കഴിയേണ്ട മണ്ണില്‍ ഇപ്പോള്‍ ചോരപ്പുഴയാണ് ഒഴുകു ന്നത്. ഇസ്രായേല്‍ സര്‍ക്കാര്‍ ഈ ആക്രമണങ്ങള്‍ അവസാനിപ്പിച്ച്‌ സമാധാനപാത സ്വീകരിക്കണം.നമ്മള്‍ യഹൂദര്‍ ആക്രമണകാരി കളാകരുത് .അത്തരമൊരു രീതി മതപരമായിപ്പോലും നമ്മെ നയിക്കുന്നില്ല.” Laura Kraftowitz പറയുന്നു.

ഈ പ്രക്ഷോഭങ്ങളുടെ പേരില്‍ പലതവണ Laura Kraftowitz യും കൂട്ടരും അമേരിക്കയില്‍ അറസ്റ്റ് വരിച്ചിട്ടു ണ്ട്.അമേരിക്കയിലെ ഇസ്രായേല്‍ എംബസിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇവര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!