അണങ്കൂരിൽ ദേശീയപാത സർവീസ് റോഡിന് വീതി കുറവ്: ഗതാഗതക്കുരുക്ക് രൂക്ഷം

കാസർകോട്: ദേശീയപാത അണങ്കൂരിൽ സർവീസ് റോഡിന്റെ സ്ഥലവും പ്രധാന പാതയ്ക്കായി എടുത്തതോടെ ഗതാഗതക്കുരുക്ക്.അണങ്കൂർ ഗവ. ആയുർവേദ ആശുപത്രിക്ക് എതിർവശം ഫർണിച്ചർ വ്യാപാര ചേർന്നു പോകുന്ന സർവീസ് റോഡ് ഭാഗത്താണ് അപായഭീതി. സർവീസ് റോഡ് ഇവിടെ എത്തുമ്പോൾ വീതി കുറഞ്ഞാണുള്ളത്. അതിവേഗം വാഹനങ്ങൾ കടന്നു വരുന്നതിനിടെ ഏതു സമയത്തും അപകട സാധ്യതയുണ്ട്. യാത്രക്കാർക്കു നടന്നു പോകാൻ പോലും സൗകര്യമില്ലാത്ത വിധമാണ് ഇവിടെ സർവീസ് റോഡ് ഉള്ളത്. സർവീസ് റോഡിൽ വലിയ വാഹനങ്ങൾ കയറിയാൽ മറ്റ് വാഹനങ്ങൾക്കു മറി കടക്കാൻ സൗകര്യമില്ല. ബസുകളും റോഡിൽ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും നിർത്തിയാൽ അത് പോകുന്നത് വരെ പിറകിൽ കാത്തു നിൽക്കണം എന്നതാണ് സ്ഥിതി.

