അനിൽ അംബാനിയുടെ അക്കൗണ്ടുകൾ ‘ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തി എസ്.ബി.ഐ

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ ‘തട്ടിപ്പ്’ വിഭാഗത്തില്‍പ്പെടുത്തി എസ്.ബി.ഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രടെല്‍ തുടങ്ങിയ കമ്ബനികളുടെ അക്കൗണ്ടുകളാണ് ബാങ്ക് തട്ടിപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് അനില്‍ അംബാനിക്കും കമ്ബനികള്‍ക്കുമെതിരേയുള്ള സി.ബി.ഐ അന്വേഷണത്തിന് സാധ്യത വര്‍ധിപ്പിക്കും.
റിസര്‍വ് ബാങ്കിലന്റെ 2016ലെ സര്‍ക്കുലര്‍ പ്രകാരം അക്കൗണ്ടുകള്‍ തട്ടിപ്പ് വിഭാഗത്തില്‍പ്പെടുത്തുന്നതിനെതിരേ റിലയന്‍സ് കമ്യൂണിക്കേഷന്റെ മുന്‍ ഡയറക്ടര്‍ പുനിത് ഗാര്‍ഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജിക്കാരുടെ വാദംകേള്‍ക്കാതെ അക്കൗണ്ടുകള്‍ തട്ടിപ്പായി പ്രഖ്യാപിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ അനില്‍ അംബാനിയുടെ കമ്ബനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുടെ ഓഡിറ്റിങില്‍ തട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തിയതായി എസ്.ബി.ഐ കോടതിയെ അറിയിച്ചു. ഇതുപ്രകാരം അക്കൗണ്ടുകള്‍ ‘ഫ്രോഡ്’വിഭാഗത്തില്‍പ്പെടുത്തി റിസര്‍വ് ബാങ്കിന്റെ വിവരമറിയിച്ചതായി ബാങ്ക് കോടതിയില്‍ വ്യക്തമാക്കി.

