അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ പാർലിമെൻ്റിൽ പൊട്ടിത്തെറിച്ച് രാഹുല്‍

“നൃൂഡല്‍ഹി | പ്രധാനമന്ത്രിയും അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ ലോക്സഭയില്‍ ഉയര്‍ത്തികാണിച്ചാണ് രാഹുലിൻ്റെ പ്രതിഷേധം. തുടര്‍ന്ന്, കേന്ദ്രസര്‍ക്കാറിനെതിരെയും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ അദാനിക്ക് തീറെഴുതി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചു. അതേസമയം, സഭയില്‍ ഉയര്‍ത്തിക്കാണിച്ച ചിത്രങ്ങള്‍ സ്പീക്കര്‍ തടഞ്ഞു.”

