KSDLIVENEWS

Real news for everyone

കാസര്‍കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു

SHARE THIS ON

കാസർകോട്: യുവമോർച്ച ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെ രാത്രിയോടെയാണ് സംഭവം.ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. ശ്രീജിത്തിന്റെ ഇരുകാലുകൾക്കും വെട്ടേറ്റു. ഒരു കാല് തൂങ്ങിയ നിലയിലാണ്. ഇന്ന് രാവിലെ ശസ്ത്രക്രിയ നടക്കുമെന്നാണ് വിവരം. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!