KSDLIVENEWS

Real news for everyone

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു സമീപത്തെ പറമ്പിലേക്ക്, കുടുങ്ങിയ ആളെ പുറത്തെടുക്കാൻ ഹൈഡ്രോളിക് കട്ടർ

SHARE THIS ON

കാഞ്ഞങ്ങാട് ∙ കാർ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിൽ ഇടിച്ച് 2 പേർക്ക് പരുക്ക്. കാഞ്ഞങ്ങാട് സൗത്തിൽ ഇന്നലെ പുലർച്ചെ 3.30നാണ് അപകടം നടന്നത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയി തിരിച്ചു വന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. കാര്‍ ഓടിച്ച മദനൻ‍ (26), മോഹൻദാസ് (16) എന്നിവർക്കാണു പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം സമീപത്തെ പറമ്പിലേക്കെത്തി.  ഇടിയുടെ ആഘാതത്തിൽ മദനൻ കാറിൽ നിന്നു പുറത്തേക്കു തെറിച്ചു വീണു. മോഹൻദാസ് കാറിനുള്ളിൽ കുടുങ്ങി. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ മുറിച്ച ശേഷമാണ് മോഹൻദാസിനെ പുറത്തെടുത്തത്. പരുക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!