KSDLIVENEWS

Real news for everyone

കാസര്‍കോട്ട് സ്വന്തം പേരില്‍ വോട്ട് ചെയ്തത് ഏഴുപേര്‍ മാത്രം

SHARE THIS ON

കാസര്‍കോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ള പതിനഞ്ച് മുന്നണി സ്ഥാനാര്‍ത്ഥികളില്‍ സ്വന്തം പേരില്‍ വോട്ട് ചെയ്യാനായത് ഏഴു പേര്‍ക്ക്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ മഞ്ചേശ്വരത്തെ എ.കെ.എം അഷ്‌റഫ്, കാസര്‍കോട്ടെ എന്‍.എ. നെല്ലിക്കുന്ന്, കാഞ്ഞങ്ങാട്ടെ പി.വി. സുരേഷ്, ഉദുമയിലെ ബാലകൃഷ്ണന്‍ പെരിയ, തൃക്കരിപ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. രാജഗോപാലന്‍, എന്‍.ഡി.എയുടെ ടി.വി. ഷിബിന്‍, കാഞ്ഞങ്ങാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം. ബല്‍രാജ് എന്നിവരാണ് സ്വന്തം ചിഹ്നത്തില്‍ വോട്ടു ചെയ്തത്.

രാവിലെ ഏഴിന് തന്നെ അദ്ദേഹം വോട്ട് ചെയ്തു. കാഞ്ഞങ്ങാട്ടെ ഇടത് സ്ഥാനാര്‍ത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന് ഉദുമയിലെ കോളിയടുക്കം ഗവ. യു.പി സ്‌കൂളിലെ 33 നമ്ബര്‍ ബൂത്തിലായിരുന്നു വോട്ട്. അദ്ദേഹം രാവിലെ 7.15ന് ആറാമതായി കുടുംബസമേതം എത്തി വോട്ട്‌ ചെയ്തു.

ഉദുമ മണ്ഡലം എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സി.എച്ച്‌. കുഞ്ഞമ്ബു ‌അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളിലെ 156ാം ബൂത്തിലും എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി എ. വേലായുധന്‍ ഗവ. ജി.എല്‍. പി .എസ് വാഴക്കോട്ടും വോട്ടുരേഖപ്പെടുത്തി.

മഞ്ചേശ്വരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് കോഴിക്കോട് അത്തോളി എ.യു.പി സ്കൂളില്‍ ആയിരുന്നു വോട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!