എസ് വൈ എസ് പ്രവർത്തകർ കിണർ വൃത്തിയാക്കി

എസ് വൈ എസ് പ്രവർത്തകർ കിണർ വൃത്തിയാക്കി
നെല്ലിക്കട്ട: എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് സാമൂഹികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നെല്ലിക്കട്ട പൈക്ക റോഡിലെ കൃഷിഭവൻ ക്വാർട്ടേഴ്സ് വളപ്പിലുള്ള പത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണർ ആണ് വൃത്തിയാക്കിയത്. ചെളിയും കാടും നിറഞ്ഞു ഉപയോഗ ശൂന്യമായ കിണർ ആണ് എസ് വൈ എസ് പ്രവർത്തകരുടെ ഇടപെടൽ മൂലം നാട്ടുകാർക്ക് ഉപകാരപ്രദമാക്കി കൊടുത്തത്. അസീസ് നഈമി,ഫൈസൽ നെല്ലിക്കട്ട,ലത്തീഫ് പള്ളത്തടുക,മജീദ്,കരീം ഗസ്സാലി നഗർ , ഷംഷാദ് ഹിമമി,സമീർ സുഹ്രി,മുജീബ് എതിർത്തോട്, മുസ്സമിൽ,ലത്തീഫ് കണ്ണാടിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.

