KSDLIVENEWS

Real news for everyone

രാജ്യസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 21ന് മുമ്പ്; ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി തിര. കമ്മീഷന്‍

SHARE THIS ON

കൊച്ചി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 21നാണ് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ഇതിനുമുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്നാണ് കമ്മീഷൻ ഹൈക്കോടതിക്ക് ഉറപ്പ് നൽകിയത്. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണം അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ഹർജികൾ മറ്റന്നാൾ വീണ്ടും പരിഗണിക്കും. ഏപ്രിൽ 12ന് നടത്താനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തത നൽകാൻ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്. അതേസമയം വിജ്ഞാപനം വന്ന് 19 ദിവസങ്ങൾക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളു. ഏപ്രിൽ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കിൽ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാൽ നിലവിലെ നിയമസഭാ അംഗങ്ങൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സർക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!