കോവിഡ് വ്യാപനം: സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരും- ആരോഗ്യമന്ത്രി

കണ്ണൂർ: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് നിരക്ക് കൂടാനാണ് സാധ്യത. കഴിഞ്ഞ തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കോവിഡ് നിരക്ക് കൂടിയിരുന്നു. എന്നാല്‍ കൃത്യമായി ഇടപെടലിലൂടെ അത് പിടിച്ചുനിര്‍ത്തനായി. ഇക്കുറിയും രോഗ വ്യാപനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാവകുപ്പുകള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ കുറേക്കൂടി ജാഗ്രത വേണം. സ്വയം നിയന്ത്രണം

