മാസ്കില്ല; നിലത്തിട്ട് ചവിട്ടി; കഴുത്തിന് മുട്ടുകാൽ കയറ്റി പൊലീസ്; രോഷത്തോടെ രാഹുൽ.

മാസ്ക് വച്ചില്ലെന്ന് പറഞ്ഞ് 35കാരനെ അതിക്രൂരമായി തല്ലിച്ചതച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ഈ നടുക്കുന്ന കാഴ്ച. രാഹുൽ ഗാന്ധിയും ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് രോഷം പങ്കിട്ടു. പൊലീസുകാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ജനങ്ങള്‍ എന്തുചെയ്യുമെന്ന് രാഹുൽ ചോദിക്കുന്നു.

അടികൊണ്ട് നിലത്തുവീണ ഇയാളെ പൊലീസ് ചവിട്ടുന്നതും കാണാം. കഴുത്തിൽ മുട്ട് കാൽ കയറ്റി വയ്ക്കുന്നതും കഴുത്തിന് കുത്തിപ്പിടിക്കുന്നതും വിഡിയോയിൽ നിന്നും വ്യക്തമാണ്. തല്ലരുതെന്ന് അപേക്ഷിക്കുന്ന ഒരു കുട്ടിയെയും സമീപത്ത് കാണാം. വിഡിയോ വൈറലായതോടെ ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇയാൾ പൊലീസുകാരന്റെ ഷർട്ടിൽ കയറി പിടിച്ചെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. വിഡിയോ കാണാം.

