ആത്മഹത്യയില്‍ പരിശോധന വേണമെന്ന് റിന്‍സയുടെ ബന്ധുക്കള്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പത്തനംതിട്ട: അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബുധനാഴ്ച സംസ്കരിച്ചു.
റാന്നി ഐത്തല മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (21), മകള്‍ എല്‍ഹാന(ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് അകത്തുനിന്ന് അടച്ചുപൂട്ടിയ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന സജു ചെറിയാന് ചൊവ്വാഴ്ച രാത്രിയില്‍ എത്തി. ബുധനാഴ്ച ഉച്ചയ്ക്ക് റാന്നി സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയുടെ ജണ്ടായിക്കലിലെ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചു.
വൈകീട്ട് ബന്ധുക്കളില്‍നിന്നു പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടില്‍നിന്നും കഴിഞ്ഞ ദിവസം റിന്‍സയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ പൊള്ളലേറ്റാണ് മരണമെന്നും വ്യക്തമായതോടെ ഇവര്‍ കുഞ്ഞിനെയുംകൂട്ടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്

