മോഫിയ പര്‍വീണിന്‍റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി/ ആലുവ: ആലുവയിലെ നിയമ വിദ്യാര്‍ഥി മോഫിയ പര്‍വീണിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മോഫിയയയുടെ ഭര്‍ത്താവ് സുഹൈല്‍ ദൃക്സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മോഫിയ പര്‍വീണിന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. പ്രതിയായ സുഹൈല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് ആരോപിച്ചു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മക്കും ദില്‍ഷാദ് പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയോട് ചെയര്‍പേഴ്സണ്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ നവംബര്‍ 23നാണ് മോഫിയയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് മോഫിയ ആത്മഹത്യ കുറുപ്പില്‍ വ്യക്തമാക്കിയിരുന്നു

