KSDLIVENEWS

Real news for everyone

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; ഷാരൂഖ് സെയ്ഫിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

SHARE THIS ON

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി. വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മനീഷ് ആണ് പ്രതിയെക്കണ്ട് സംസാരിച്ച ശേഷം റിമാന്‍ഡ് നടപടിയിലേക്ക് കടന്നത്. മെഡിക്കല്‍ കോളേജില്‍തന്നെ നിലനിര്‍ത്തി ചികിത്സ നടത്തേണ്ട ആവശ്യം പ്രതിക്കില്ല എന്നതിനാല്‍ ഇന്നുതന്നെ ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിക്ക്‌ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പൊള്ളലും ഗുരുതരമല്ല.

Content Highlights: elathur incident, shahrukh saifi remand, magistrate, kozhikode medical college  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!