KSDLIVENEWS

Real news for everyone

ജനാധിപത്യമല്ല അപകടത്തില്‍, ഒരു കുടുംബത്തിന്റെ ആധിപത്യമാണ് അപകടത്തില്‍; കോൺഗ്രസിനെതിരേ അമിത് ഷാ

SHARE THIS ON

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പേരില്‍ പാര്‍ലമെന്റ് മുടക്കിയ കോണ്‍ഗ്രസ് നടപടി ജനങ്ങള്‍ പൊറുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവിടെ ജനാധിപത്യമല്ല അപകടത്തിലെന്നും ഒരു കുടുംബത്തിനുള്ള ആധിപത്യമാണ് അപകടത്തിലായതെന്നും ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വിവിധ വികസപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘കോണ്‍ഗ്രസ് പറയുന്നത് ജനാധിപത്യം അപകടാവസ്ഥയിലാണെന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു, ഒരു കുടുംബത്തിന്റെ സേച്ഛാധിപത്യം എന്ന ആശയം അപകടത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെച്ചൊല്ലി കറുത്ത വസ്ത്രമണിഞ്ഞ് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷ പാര്‍ട്ടികളോട് രാജ്യം പൊറുക്കില്ല’, അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭക്ഷണത്തിനായി പാകിസ്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് 80 കോടി ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കിയതെന്ന് ഓര്‍ക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ലോകം ഇന്ത്യയെ ഉറ്റനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!