KSDLIVENEWS

Real news for everyone

ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്ബന്നരെ കൂടുതല്‍ സമ്ബന്നരുമാക്കുന്നതാണ് മോദിയുടെ സാമൂഹിക നീതി -പരിഹാസവുമായി കപില്‍ സിബല്‍

SHARE THIS ON

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ സാമൂഹിക നീതി എന്നാല്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്ബന്നരെ കൂടുതല്‍ സമ്ബന്നരുമാക്കുന്ന പദ്ധതിയാണെന്ന് രാജ്യസഭ എം.പി കപില്‍ സിബല്‍.

മോദി സര്‍ക്കാരിന്റെ കാലത്ത് ഗൗതം അദാനിയുടെ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന സമ്ബത്ത്, ജി.എസ്.ടി ശേഖരം എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് കപില്‍ സിബല്‍ തന്റെ വാദത്തെ ന്യായീകരിച്ചത്.

ബി.ജെ.പിയുടെ 44ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സൗജന്യ റേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ബി.ജെ.പിയെ സംബന്ധിച്ച്‌ സാമൂഹിക നീതി എന്നാല്‍ വിശ്വാസത്തിന്റെ ഒരു ഘടകമാണെന്നും മറ്റു പാര്‍ട്ടികള്‍ സമൂഹത്തെ സഹായിക്കാതെ ഒരു പ്രത്യേക കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മോദി പറയുകയുണ്ടായി.

80 കോടി ആളുകള്‍ക്ക് റേഷന്‍ ലഭിക്കുന്നു എന്നത് സാമൂഹിക നീതിയുടെ പ്രതിഫലനമാണ്. പാവപ്പെട്ട കുടുംബങ്ങളിലെ അഞ്ചുലക്ഷം മുതല്‍ 50 കോടി ആളുകള്‍ക്ക് ഒരു വിവേചനവുമില്ലാതെ ചികിത്സാ സൗകര്യം നല്‍കാന്‍ കഴിഞ്ഞുവെന്നത് സാമൂഹിക നീതി ഉറപ്പാക്കലാണെന്നും മോദി വ്യക്തമാക്കി.

ഇതിനു മറുപടിയുമായാണ് കപില്‍ സിബല്‍ ട്വീറ്റുമായി രംഗത്തു വന്നത്. മോദി സാമൂഹിക നീതി ഉറപ്പാക്കിയെന്നു പറഞ്ഞ് മൂന്ന് കാര്യങ്ങളാണ് സിബല്‍ ചൂണ്ടിക്കാട്ടിയത്.

ഒന്നാമതായി 2012-2021 വരെയുള്ള കാലയളവില്‍ ഉണ്ടായ സമ്ബത്തിന്റെ ഒരു ശതമാനം മാത്രമാണ് ജനങ്ങളിലെത്തിയത്. രണ്ടാമതായി ജി.എസ്.ടി കളികളുടെ ഭാഗമായി അദാനിയുടെ സമ്ബത്ത് 46ല്‍ നിന്ന് 64 ശതമായി വര്‍ധിച്ചു. അതായത് പണക്കാര്‍ കൂടുതല്‍ പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമായി മാറി.-സിബല്‍ അവകാശപ്പെട്ടു. യു.പി.എ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കപില്‍ സിബല്‍ കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നീട് സമാജ്‍വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!