KSDLIVENEWS

Real news for everyone

ഗോവധ നിരോധനമോ ഹിജാബ് നിരോധനമോ എന്തുമാകട്ടെ കര്‍ണാടകയുടെ വികസനത്തിന് തടസ്സമായ നിയമങ്ങള്‍ ഒഴിവാക്കും: പ്രിയങ്ക് ഖാര്‍ഗെ

SHARE THIS ON

ഡല്‍ഹി: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം വലിയ സാമ്ബത്തികാഘാതം സൃഷ്ടിച്ചെന്നും സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് തടസ്സമായെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഈ കണ്ടെത്തല്‍ കോണ്‍ഗ്രസിന്‍റേതല്ലെന്നും ബി.ജെ.പി സര്‍ക്കാറിന്‍റെ ധനകാര്യ വകുപ്പിന്‍റേതാണെന്നും മന്ത്രി പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ബി.ജെ.പിയുടെ ഗോവധ നിരോധനമോ ഹിജാബ് നിരോധനമോ എന്തുതന്നെയായാലും കര്‍ണാടകയുടെ സാമ്ബത്തിക, സാമൂഹിക വളര്‍ച്ചയ്ക്ക് എതിരാണെന്ന് കണ്ടാല്‍ ഒഴിവാക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യതയില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയമല്ല, വികസനമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവധ നിരോധന ബില്‍ ബി.ജെ.പി കര്‍ണാടകയില്‍ കൊണ്ടുവന്നത് നാഗ്പൂരിലെ അവരുടെ യജമാനന്മാരെ സന്തോഷിപ്പിക്കാനാണ്. അത് കര്‍ഷകര്‍ക്കോ കാര്‍ഷിക മേഖലയ്ക്കോ വേണ്ടിയുള്ളതല്ലെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. സാമ്ബത്തിക പ്രത്യാഘാതം കണക്കിലെടുത്ത് ഗോവധ നിരോധന ബില്‍ സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കാം. സാമ്ബത്തിക പ്രതിസന്ധിയുള്ളപ്പോള്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നിയമങ്ങളോട് യോജിക്കാനാവില്ല. ഗോവധ നിരോധനം മാത്രമല്ല, ബി.ജെ.പിയുടെ പശു സംരക്ഷണ തീരുമാനങ്ങളും സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. ഒരു പശുവിന് ദിവസം 70 രൂപ വെച്ച്‌ തീറ്റക്കായി ചെലവഴിക്കുമെന്നാണ് മുൻ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1.7 ലക്ഷത്തോളം കന്നുകാലികള്‍ക്ക് 5240 കോടി രൂപ ഇതിനായി ചെലവാക്കേണ്ടിവരുമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. “കര്‍ഷകര്‍, വ്യാപാരികള്‍, ചെറുകിട സംരംഭകര്‍ എന്നിവരുടേത് ഉള്‍പ്പെടെ കര്‍ണാടകയുടെ സാമ്ബത്തിക വളര്‍ച്ചയാണ് ഞങ്ങളുടെ ലക്ഷ്യം. കര്‍ണാടകയെ പുരോഗതിയുടെ പാതയില്‍ നയിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ജനവിധി ലഭിച്ചു. സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാ കുട്ടികളെയും സ്‌കൂളുകളില്‍ നിലനിര്‍ത്തുക എന്നതിനല്ലേ ഞങ്ങള്‍ മുൻഗണന നല്‍കേണ്ടത്? ഒരു പ്രത്യേക നയം പിന്തിരിപ്പനും എന്‍റെ കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും ആണെങ്കില്‍, ഞാൻ അത് നിലനിര്‍ത്തണോ അതോ റദ്ദാക്കണോ?”- പ്രിയങ്ക് ഖര്‍ഗെ ചോദിച്ചു. Summary- The previous Basavaraj Bommai government’s anti-cow slaughter bill in Karnataka is an impediment to the state’s progress and entails massive financial burdens, Karnataka minister Priyank Kharge

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!