KSDLIVENEWS

Real news for everyone

ചന്ദ്രികയിലെ പ്രശ്നം തീർക്കാൻ മുഈൻ അലിക്ക് ചുമതല നൽകിയിരുന്നു- പി.എം.എ. സലാം

SHARE THIS ON

കോഴിക്കോട്: ചന്ദ്രികാ വിവാദത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചന്ദ്രികയുടെ ബാധ്യതകൾ തീർക്കാൻ മുഈൻ അലി തങ്ങളെ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ ചുമതലപ്പെടുത്തിയിരുന്നതായി സലാം പറഞ്ഞു. കത്തു വായിച്ചാൽ ഇക്കാര്യം എല്ലാവർക്കും മനസ്സിലാകുമെന്നും മൂഹികമാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

മാർച്ച് അഞ്ചിനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇതിനായി മുഈൻ അലിയെ ചുമതലപ്പെടുത്തിയത്. ചന്ദ്രിക മാനേജ്മെന്റ് പ്രതിനിധികളോടടക്കം കൂടിയാലോചന നടത്തി ഒരു മാസത്തിനികം ബാധ്യതകൾ തീർക്കണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് സലാം വ്യക്തമാക്കി. ഏപ്രിൽ അഞ്ചിന് ഇതിന്റെ കാലാവധി കഴിഞ്ഞതായും സലാം പറഞ്ഞു.https://da5eac11c07dbcd108b112adf38f9f21.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

കുറച്ചുകാലമായി പാണക്കാട് നിന്ന് രസീത് ഒന്നും വാങ്ങാത്തതിനാൽ ചിലർക്ക് ഈ കത്തിന്റെ ഉള്ളടക്കം മനസ്സിലാകാത്തതിന് തങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്നും സലാം പറഞ്ഞു.

ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ കോഴിക്കോട്ട് വിളിച്ച വാർത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങൾ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കൾ നൽകിയ വിശദീകരണം.null

പി.എം.എ. സലാമിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

https://d-31425946823767666055.ampproject.net/2107240354000/frame.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!