KSDLIVENEWS

Real news for everyone

റഷ്യയില്‍ അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ പങ്കെടുത്ത് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

SHARE THIS ON

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര മത ഉച്ചകോടിയില്‍ മര്‍കസ് നോളജ് സിറ്റി സ്ഥാപകന്‍ ഡോ.

മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുത്തു. 45 ലധികം രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടി സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഡി. ബെഗ്ലോവ് ഉദ്ഘാടനം ചെയ്തു. മതസഹിഷ്ണുത, ആത്മീയ- ധാര്‍മ്മിക മൂല്യങ്ങളുടെ സംരക്ഷണം, മതാന്തര സംവാദം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച.

ഇന്ത്യയുടെ സമാധാനപരമായ സഹവര്‍ത്തിത്വവും ബഹുസ്വരതയും ഡോ. അസ്ഹരി ഉച്ചകോടിയില്‍ വിശദീകരിച്ചു.വിദ്യാഭ്യാസ, സാംസ്‌കാരിക വിനിമയങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യയിലെയും റഷ്യയിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ണായക ധാരണാപത്രങ്ങളിലും പ്രതിനിധികള്‍ ഒപ്പുവെച്ചു. വാദപ്രതിവാദങ്ങള്‍ ഒഴിവാക്കി സമാധാനവും ധാര്‍മ്മികതയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!