KSDLIVENEWS

Real news for everyone

ഉദുമ ടെക്സ്റ്റൈൽസ്പിന്നിങ് മിൽ വിപുലമാക്കാൻ പദ്ധതിയൊരുങ്ങുന്നു

SHARE THIS ON

കാസർകോട്∙ കേരള ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള ഉദുമ ടെക്സ്റ്റൈൽ സ്പിന്നിങ് മില്ലിൽ നെയ്ത്ത്, കളർ ചെയ്യൽ, സംസ്കരണം, റെഡിമെയ്ഡ് യൂണിറ്റുകൾ തുടങ്ങുന്നതിനും കൂടുതൽ പേർക്കു തൊഴിൽ നൽകുന്നതിനും ഉള്ള പദ്ധതി രൂപരേഖ തയാറാക്കുന്നതായി മന്ത്രി പി.രാജീവ്.

സി.എച്ച്.കുഞ്ഞമ്പു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ നൂൽ ഉൽപാദന യൂണിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്.2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 84.73 ലക്ഷം രൂപ പ്രവർത്തന ലാഭവും ആറു കോടിയോളം രൂപ വിറ്റു വരവും ഉണ്ട്.2011 ജനുവരി 28 നു ആരംഭിച്ച സ്പിന്നിങ് മില്ല് നിയമന വിവാദത്തെത്തുടർന്നു ഏറെ കാലം അടച്ചിരുന്നു. കാസർകോട് വികസന പാക്കേജിൽ 10 കോടി രൂപ ചെലവിട്ടു നവീകരിച്ചു 2018ൽ ആണ് പ്രവർത്തനം പുനരാരംഭിച്ചത്.

സമീപത്തെ 10 ഏക്കർ സ്ഥലം കൂടി ഉപയോഗപ്പെടുത്തി ടെക്സ്റ്റൈൽ സ്പിന്നിങ് മില്ല് വികസിപ്പിക്കണമെന്നും കൂടുതൽ നൂൽ ഉൽപാദന ശേഷി ഉണ്ടാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മന്ത്രി മറുപടിയിൽ അറിയിച്ച പദ്ധതികൾ നിലവിൽ വന്നാൽ ടെക്സ്റ്റൈൽ മേഖലയിൽ സ്ഥാപനത്തിനും ജില്ലയ്ക്കും ഇത് വൻ വികസന കുതിപ്പാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!