KSDLIVENEWS

Real news for everyone

ഉദുമയിലെ ബാങ്കിൽ നിന്ന് 2.71 കോടി രൂപയുടെ മുക്കുപണ്ടം തട്ടിപ്പ്: ഒരാളെക്കൂടി അറസ്റ്റ്‌ ചെയ്തു

SHARE THIS ON

ഉദുമ: മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റ്‌ ചെയ്തു. ദേളിയിലെ ഡി.എ. സമീറിനെ (39) ആണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്‌ കുമാർ, ബേക്കൽ സി.ഐ. യു.പി. വിപിൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മേൽപ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെ.എ. മുഹമ്മദ്‌ സുഹൈറിന്‌ (26) സ്വർണംപൂശിയ ആഭരണങ്ങൾ നൽകിയത് സമീറാണെന്നാണ് കണ്ടെത്തിയതിനെ തുടർന്നാണ്‌ പോലീസ് ഇയാളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!