KSDLIVENEWS

Real news for everyone

വാരിയംകുന്നനില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം എന്റേതല്ല, ആരോപണങ്ങള്‍ ശ്രദ്ധിക്കാറില്ല- പൃഥ്വിരാജ്

SHARE THIS ON

ദുബായ്: വാരിയംകുന്നൻ സിനിമയിൽ നിന്നും പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. സിനിമയുടെ നിർമാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിലും വ്യക്തി ജീവിതത്തെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും മറ്റുള്ളവർ എന്ത് പറയുന്നുവെന്നതിലും താൻ ശ്രദ്ധിക്കാറില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പൃഥ്വിരാജ്, മമതാ മോഹൻദാസ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി ഛായാഗ്രഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം യുഎഇയിൽ റിലീസാകുന്നതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമയാണ് വാരിയംകുന്നൻ.https://117fbb7797fa314103328120cd4be000.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

ബോളിവുഡ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. നടൻ വിവേക് ഒബ്റോയിയാണ് അന്ധാദുൻ കാണാൻ പ്രേരണ നൽകിയത്. കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. റിമേക്കിന് തടസ്സങ്ങളുണ്ടായിരുന്നു. ഒടുവിൽ അത് സംഭവിച്ചു. അന്ധാദുനെ അതുപോലെ അവതരിപ്പിക്കാനായതിന് പിന്നിൽ ഭ്രമത്തിന്റെ രചയിതാവ് ശരത്, സംവിധായകൻ രവി കെ. ചന്ദ്രൻ എന്നിവരുടെ പ്രയത്നമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഉണ്ണി മുകുന്ദൻ, മമതാ മോഹൻദാസ്, സംവിധായകൻ രവി കെ. ചന്ദ്രൻ, എപി ഇന്റർനാഷണൽ മാനേജിങ് പാർട്ണർ സഞ്ജയ് വാധ്വാ, ആർ.ജെ. അർഫാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ ആമസോൺ പ്രൈമിനൊപ്പം ഓഗസ്റ്റ് ഏഴിന് ചിത്രം യു.എ.ഇയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ഗോൾഡൻ സിനിമാസാണ് വിതരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!