പ്ലസ് വൺ അഡ്മിഷൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ശില്പശാല മെയ് 21ന്

ചെമ്മനാട് : ഈ വർഷം പത്താം ക്ലാസ്സ് പാസായിട്ടുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള കരിയർ ഫോക്കസ് ശില്പശാല മെയ് 21 രാവിലെ 10 മണിക്ക് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ പത്താം ക്ലാസ്സ് പഠനത്തിന് ശേഷം കുട്ടികൾക്കുള്ള വിവിധ അവസരങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ ജിജി തോമസ്, അധ്യാപകരായ കരിയർ ഗൈഡൻസ് കൺവീനർ സുനിൽ മാഷ്, അൻവർ മാഷ്, റഹ്‌മാൻ പാണത്തൂർ, മണികണ്ഠൻ മാഷ് ഉമ്മറുൽ ഫാറൂഖ് മാഷ് ,റംസാദ് അബ്ദുല്ല മാഷ് അബ്ദുൽ നസീഫ് മാഷ് തുടങ്ങിയവർ ക്ലാസ്സ് കൈകാര്യം ചെയ്യും.

