KSDLIVENEWS

Real news for everyone

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 
കോടിയുടെ നിക്ഷേപം; വയനാട്‌ തുരങ്കപാതാ നിര്‍മാണത്തിന്‌ സാങ്കേതികസഹായം

SHARE THIS ON

തിരുവനന്തപുരം : കേരളത്തില്‍ ഭക്ഷ്യസംസ്കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപത്തിനു പുറമെ വയനാട് തുരങ്കപാതാ നിര്‍മാണത്തിന് സാങ്കേതികസഹായവും വാഗ്ദാനം ചെയ്ത് നോര്‍വീജിയന്‍ സ്ഥാപനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നോര്‍വെ സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങളില്‍ ഉറപ്പു ലഭിച്ചത്.

കേരളത്തില്‍ ഭക്ഷ്യസംസ്കരണ മേഖലയിലാണ് പ്രമുഖ നോര്‍വീജിയന്‍ കമ്ബനിയായ ഓര്‍ക്കലെ നിക്ഷേപം നടത്തുക. ഭക്ഷ്യസംസ്കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡര്‍ ഉറപ്പുനല്‍കി. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയത് ഈ കമ്ബനിയാണ്. പുനരുപയോഗ ഊര്‍ജരംഗത്ത് നിക്ഷേപത്തിനും ആലോചിക്കുന്നുണ്ട്.

വയനാട് തുരങ്കപാതാ നിര്‍മാണത്തിനാണ് നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ജിഐ) സാങ്കേതികസഹായം വാഗ്ദാനം ചെയ്തത്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപാതാ നിര്‍മാണത്തില്‍ എന്‍ജിഐയുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തില്‍ പാറയുടെ സ്വഭാവമറിയാനുള്ള നോര്‍വീജിയന്‍ സാങ്കേതികവിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്.

ഇതിനു പുറമെ പ്രകൃതിക്ഷോഭങ്ങള്‍ നേരിടല്‍, വയനാട് തുരങ്കപാതാ നിര്‍മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളിലും എന്‍ജിഐ കേരളവുമായി സഹകരിക്കും. വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്തനിവാരണമേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പുനല്‍കി.

മണ്ണിടിച്ചില്‍ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. തീരശോഷണത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യവസായമന്ത്രി പി രാജീവും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!