KSDLIVENEWS

Real news for everyone

ട്രെയ്നിൽ യാത്രക്കാരന്റെ 30,000 രൂപയും മൊബൈലും കവർന്ന കേസ്; പന്നിപ്പാറ സ്വദേശി അറസ്റ്റിൽ, പിടിയിലായത് നിരവധി കേസുകളിലെ പ്രതി

SHARE THIS ON

കാസർകോട്: ട്രെയിനിൽ യാത്രക്കാരൻ്റെ 30,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മോഷ്ടാവ് റെയിൽവേ പൊലീസിൻ്റെ പിടിയിലായി. പന്നിപ്പാറ മുട്ടത്തൊടിയിലെ കെ കെ അബ്ദുള്ള (63) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 28ന് നേത്രാവതി എക്‌സ്പ്രസിൽ വച്ച് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത യാത്രക്കാരൻ്റെ 30,000 രൂപയും പത്തായിരം രൂപ വില വരുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

error: Content is protected !!