KSDLIVENEWS

Real news for everyone

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; പിടികൂടിയത് ക്യാപ്സൂൾ രൂപത്തിലാക്കിയ ഒരു കിലോ 96 ഗ്രാം

SHARE THIS ON

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കിലോ 96 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായില്‍(55) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.കാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് പ്രിവിന്‍ഷന്‍ ഡിവിഷനാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!