നാടുകാണി ചുരത്തിൽ ചരക്ക് ലോറിക്ക് തീപിടിച്ചു

നിലമ്ബൂര്‍: സിമന്‍റു ലോഡുമായി വന്ന ലോറി നാടുകാണി ചുരം പാതയില്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 2.30നാണ് സംഭവം. കര്‍ണാടക ബെല്ലാരിയില്‍ നിന്നു കൊണ്ടോട്ടിയിലേക്ക് വരുന്ന സിമന്‍റ് ലോറിക്കാണ് തീ പിടിച്ചത്.ഡ്രൈവര്‍ പാലക്കാട് സ്വദേശി ജയന്‍ ഇറങ്ങി രക്ഷപ്പെട്ടു. ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റില്‍ എത്തി ജയന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നിലമ്ബൂര്‍ ഫയര്‍ ഫോഴ്സിെന്‍റ മൂന്ന് യൂനിറ്റ് എത്തിയാണ് മൂന്നരയോടെ തീ അണച്ചത്. ഇതിനകം വാഹനവും സിമന്‍റും പൂര്‍ണമായും അഗ്നിക്കിരയായി. വഴിക്കടവ് ആനമറി ഒന്നാം വളവിന് സമീപമാണ് അപകടം. ഒരു വര്‍ഷത്തിനിടെ ചുരം പാതയില്‍ വാഹനം കത്തിയമരുന്നത് ഇത് മൂന്നാം തവണയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് പഞ്ചസാര ലോഡുമായി വന്ന ലോറിയും ടൈല്‍സു കയറ്റി വന്ന വാഹനവും സമാന രീതിയില്‍ തീപിടിച്ചു കത്തി നശിച്ചിരുന്നു.

