KSDLIVENEWS

Real news for everyone

ഗോപാല്‍ഗഞ്ചില്‍ ബി.ജെ.പിക്ക് തുണയായി ഉവൈസിയും ലാലുവിന്റെ അളിയന്റെ ഭാര്യയും

SHARE THIS ON

പട്ന: ബിഹാറിലെ ഗോപാല്‍ഗഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുസും ദേവിയുടെ വിജയത്തിന് തുണയായത് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥിയും ലാലു പ്രസാദ് യാദവിന്റെ അളിയന്‍ സാധു യാദവിന്റെ ഭാര്യ ഇന്ദിര യാദവും. 1,794 വോട്ടിന്റെ നേരിയ മാര്‍ജിനിലാണ് ബി.ജെ.പി ജയിച്ചുകയറിയത്. ഇവിടെ മത്സരിച്ച എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അബ്ദുല്‍ സലാം 12,214 വോട്ട് നേടി മൂന്നാമതെത്തിയപ്പോള്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ദിര യാദവ് 8,854 വോട്ടോടെ നാലാം സ്ഥാനം സ്വന്തമാക്കി.

കുസും ദേവി 70,053 വോട്ട് നേടിയപ്പോള്‍ ആര്‍.ജെ.ഡിയുടെ മോഹന്‍ പ്രസാദ് ഗുപ്തക്ക് ലഭിച്ചത് 68,259 വോട്ടാണ്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മേഖലയില്‍നിന്ന് അഞ്ച് സീറ്റുകള്‍ എ.ഐ.എം.ഐ.എം നേടിയിരുന്നു. ഇതില്‍ നാലുപേരും ഈ വര്‍ഷം ആദ്യം ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!