KSDLIVENEWS

Real news for everyone

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം

SHARE THIS ON

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തു. കെട്ടിട നമ്പർ ഉണ്ടായിരുന്ന കെട്ടിടങ്ങൾക്കും ലൈസൻസ് ഉണ്ടായിരുന്ന സംരംഭകർക്കുമുള്ള നഷ്ടപരിഹാര വിതരണം ഉടൻ ആരംഭിക്കും.

കെട്ടിട നമ്പർ ഇല്ലാത്ത കെട്ടിടങ്ങൾ, പെർമിറ്റോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾ, പെർമിറ്റോ ലൈസൻസോ ആവശ്യമില്ലാതിരുന്ന സ്ഥാപനങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രാദേശിക അന്വേഷണം നടത്തി പ്രസക്തമായ തെളിവുകൾ ശേഖരിച്ച് അർഹരായവർക്ക് നഷ്ടപരിഹാരം നൽകാൻ തുടർനടപടി സ്വീകരിക്കും.

ആദ്യഘട്ടത്തിൽ കെട്ടിട നമ്പറുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ വിശദമായ പരിശോധന ആരംഭിച്ചു. പരിശോധന പൂർത്തിയാക്കിയവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യും. തുടർന്ന് നമ്പർ ഇല്ലാത്തവയുടെയും ലൈസൻസ് ഇല്ലാത്തവയുടെയും കേസുകൾ വിശദമായി പഠിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!