KSDLIVENEWS

Real news for everyone

ഈ ത്രിവർണ പതാക ഞാൻ ഇനിയും ഉയർത്തും; മോദിക്ക് അറസ്റ്റ് ചെയ്യാം,അഭിജീത് ദീപ്കെ

SHARE THIS ON

കൊച്ചി: ബ്രിട്ടീഷ് ഭരണവും മോദി ഭരണവും തമ്മിൽ വ്യത്യാസം ഇല്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. അടിച്ചമർത്തിയാലും പോരാട്ടം തുടരും. ത്രിവർണ പതാക ഉയർത്തിയതിന് ഞാൻ ജയിലിൽ അടയ്ക്കപ്പെട്ടു. നരേന്ദ്രമോദിയോട് തനിയ്ക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ.

ഞാൻ രാജ്യത്തിന്റെ എവിടെ പോയാലും ഈ ത്രിവർണ പതാക കൈയിലെടുക്കും, നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യാം എന്നാലും തിരിച്ചു വന്നാൽ ഞാൻ പതാക കൈയിലെടുക്കും അഭിജീത് ദീപ്കെ വ്യക്തമാക്കി. SIRനും ഗ്യാനേഷ് കുമാറിനെതിരെ ‘ജന്തർമന്തർ @ കൊച്ചി’ എന്ന പേരിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിലായിരുന്നു പ്രതികരണം. രാജേന്ദ്ര മൈതാനിയിലെ പ്രതിഷേധ കൂട്ടായ്മയിൽ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ,പ്രകാശ് രാജ് , കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

വോട്ടർ പട്ടികയിൽ പേര് ഉണ്ടായിട്ട് അവർക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവർ നിങ്ങളുടെ പേര് വെട്ടും.ഗ്യാനേഷ് കുമാർ തുടരുമ്പോൾ നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഇവിടെ നടക്കില്ല. എന്നാൽ മോദിയും കൂട്ടുകാരും ഒരു കാര്യം ഓർത്തില്ല. അംബേദ്കർ, ഗാന്ധിജി, നെഹ്‌റു എന്നിവരാണ് ഈ രാജ്യം കെട്ടിപ്പടുത്തത്.
വിദേശ രാജ്യങ്ങളുടെ പപ്പെറ്റ് ആണ് മോദി.പ്രത്യേകിച്ച് ട്രംപിന്റെ.

12 വർഷത്തിലേറെയായി മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി വാർത്താസമ്മേളനം വിളിക്കാത്തത്? എന്തിനാണ് അദ്ദേഹം വാർത്താസമ്മേളനങ്ങളെ പേടിക്കുന്നത്? താൻ പൊതുജീവിതം ആരംഭിച്ചിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. അതിനിടെ തന്നെ 50 ഓളം വാർത്താ സമ്മേളനങ്ങളിൽ പങ്കെടുത്തു അഭിജീത് ദീപ്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!