KSDLIVENEWS

Real news for everyone

ജില്ലയിൽ പല സ്ഥലത്തും തിരഞ്ഞെടുപ്പ് ബോർഡുകൾ നശിപ്പിച്ചതായി പരാതി

SHARE THIS ON

കാസർഗോഡ് ; ജില്ലയിൽ പല സ്ഥലത്തും തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി ; നഗരസഭയിലെ തളങ്കര മേഖലയിലെ വാർഡുകളിൽ മത്സരിക്കുന്ന പല സ്വതന്ത്രസ്ഥാനാർഥികളുടെയും പ്രചാരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. 22-ാം വാർഡായ തെരുവത്ത് സ്വതന്ത്രയായി മത്സരിക്കുന്ന ജംഷീന ഫൈസൽ, 29-ാം വാർഡായ തളങ്കര പടിഞ്ഞാറിൽ മത്സരിക്കുന്ന ഷഹീദ അഷ്റഫ് എന്നിവരുടെ പോസ്റ്ററുകളാണ് നശിപ്പിച്ചത്.

കുമ്പളയിൽ ബി.ജെ.പി.യുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

കുമ്പള: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഡി.എ. സ്ഥാനാർഥികളുടെ പ്രചാരണ സാമഗ്രികളും പതാകയും വ്യാപകമായി നശിപ്പിക്കുന്നതായി ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ഏഴാം വാർഡായ കളത്തൂരിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ബോർഡ് കീറിയെടുത്ത് റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു. പതാകയും നശിപ്പിച്ചവയിലുൾപ്പെടുന്നു. സംഭവത്തിൽ ബി.ജെ.പി. പ്രതിഷേധിച്ചു. സുധാകര കാമത്ത്, രമേശ് ഭട്ട്, കെ. വിനോദ്, ശശി കുമ്പള, മഹേഷ് എന്നിവർ സംസാരിച്ചു.

വെള്ളരിക്കുണ്ട്: കൂരാംകുണ്ടിൽ യു.ഡി.എഫ്. സ്ഥാനാർഥികളുടെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. വാർഡ് കൺവീനർ ഹരിപ്രസാദ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!