KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പിനെ ഐക്യത്തിന്റെ ഉത്സവമാക്കി ചെറുവത്തൂരിലെ മയിച്ച ഗ്രാമം വ്യത്യസ്തമാവുന്നു

SHARE THIS ON

ചെറുവത്തൂർ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും ചുവരെഴുത്ത് നടത്താനും സ്വന്തം വീടിന്റെ ചുറ്റുമതിലുകൾ വിട്ട് കൊടുത്ത് നാട്ടുകാർ . ഇവിടെ തിരഞ്ഞെടുപ്പിനെ ഉത്സവമാക്കുകയാണ് മയിച്ച ഗ്രാമം . കോൺഗ്രസിനും സിപിഎമ്മിനും ഏറെ സ്വാധീനമുള്ള മയിച്ചയിലെ തിരെഞ്ഞപ്പ് കാഴ്ച കണ്ടാൽ പലർക്കും കൗതുകമായി തോന്നാം . പ്രചാരണ വേളയിൽ ബോർഡുകൾ തകർത്തും ചുവരെഴുത്ത് നശിപ്പിച്ചും പലയിടത്തും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമാവുകയണ് മയിച്ച ഗ്രാമം . സിപിഎമ്മിന്റെ സ്ഥാനാർഥിയുടെ പ്രചാരണത്തിന് വേണ്ടി ചുവരെഴുതിയ മതിലിന് ചേർന്ന് തന്നെ കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ ചുവരെഴുത്തും ഇവിടെ കാണാം . തന്റെ വീടിനോട് ചേർന്ന ചുറ്റുമതിലിന്റെ ചുമരുകൾ പ്രചാരണത്തിന് o X ( Rummyculture ദിവസേന ലോഗിൻ ചെയ്ത് 3300 സൗജന്യമായി നേടുക ഇപ്പോൾ രജിസ്റ്റർ ചെയ്യുക വേണ്ടി വിട്ട് കൊടുത്തതോ മയിച്ചയിലെ ഇടതുപക്ഷ അനുഭാവിയായ കെ.എം ഭാസ്കരനും . ബിജെപിക്കാർ പ്രചാരണ ബോർഡ് സ്ഥാപിക്കാൻ വന്നാൽ അവർക്കും സൗകര്യം കൊടുക്കുമെന്നാണ് കെ.എം ഭാസ്കരന്റെ പക്ഷം . ഇരു പാർട്ടികൾക്കും നല്ല സ്വാധീനമുള്ള ഈ ഗ്രാമത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ അക്രമം നടക്കില്ല . കാരണം നല്ല രാഷ്ട്രീയ ബോധത്തോടൊപ്പം നാടിന്റെ നന്മ പകരുന്ന നല്ല മനസ്സും ഇവർ കൈവിടാതെ സൂക്ഷിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!