നിയന്ത്രണം വിട്ട കാർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു.

പൊയിനാച്ചി ; കരിച്ചേരി വളവിൽ വീണ്ടും അപകടം . നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു . യാത്രക്കാർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു . പൊയിനാച്ചിയിൽ നിന്നും കുണ്ടംകുഴിക്ക് വരിക ആയിരുന്ന കുണ്ടംകുഴിയിലെ വ്യാപാരിയുടെ കാറാണ് അപകടത്തിൽ പെട്ടത് . തെക്കിൽ ആലട്ടി റോഡ് നിർമാണം ആരംഭിച്ചതിനു ശേഷം നിരവധി അപകടങ്ങളാണ് കരിച്ചേരി വളവിൽ ഉണ്ടായത്.കരിച്ചേരി വളവിലെ റോഡ് നിർമാണം അശാസ്ത്രീയം ആണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് , യുവ മോർച്ച എന്നീ സംഘടനകൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും അപാകത പരിഹരിക്കാൻ നടപടി ഉണ്ടായില്ല എന്ന് ആക്ഷേപം ഉണ്ട് .

