രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക് ; കോവിഡ് മുക്തരുടെ എണ്ണം 91 ലക്ഷവും ;
24 മണിക്കൂറിനിടെ 32,981 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 391 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 32,981 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 96,77,203 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 391 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1,40,573 ആയി ഉയര്‍ന്നു. നിലവില്‍ 3,96,729 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 39,109 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 91,39,901 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

