KSDLIVENEWS

Real news for everyone

കർഷക പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടായി കോൺഗ്രസും ടിആർഎസും ഡിഎംകെയും

SHARE THIS ON

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും ടിആര്‍എസും ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും. കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ച്‌ 12ാം ദിവസവും കേന്ദ്രം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഡിസംബര്‍ എട്ടിന് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് ശനിയാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. നിലവിലെ നിലപാടില്‍ തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നല്‍കി. ഡല്‍ഹിയില്‍ മാത്രമായി പ്രക്ഷോഭം ഒതുങ്ങില്ലെന്നും രാജ്യവ്യാപകമായി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും എന്‍സിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!