KSDLIVENEWS

Real news for everyone

കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ

SHARE THIS ON

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സമരത്തിന് പിന്തുണ അറിയിച്ച്‌ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ സംഘം സമരവേദിയില്‍ എത്തിയെന്നും കമല്‍ഹാസന്‍ അറിയിച്ചു.

എന്നാല്‍, കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ചൊവാഴ്ചത്തെ ഭാരത് ബന്ദിന് കോണ്‍ഗ്രസ് അടക്കം 14 രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. ബന്ദ് ദിവസം ഉച്ചയ്ക്ക് 3 മണി വരെ കടകള്‍ അടച്ചിടാന്‍ കര്‍ഷക സംഘടനകള്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന കൂടിക്കാഴ്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!