മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് സ്കൂളിന് നേരെ അക്രമണം

മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂള്‍ ആക്രമിച്ചു. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബജ്രംഗ്ദള്,വി എച്ച്പി പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
സംഭവത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. എട്ട് വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ആരോപണ വിധേയമായ മതപരിവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്കൂള്‍ മാനേജ്മെന്റിനെ ചോദ്യം ചെയ്യുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു.

