രോഷക്കടൽ തീർത്ത് പ്രതിഷേധ റാലി

എതിർത്തോട്: ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് നാട്ടുകാർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വർഷങ്ങളോളമായി പെട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ജനങ്ങൾ ദുരിത യാത്രനടത്തുന്നത്.
റോഡിന്റെ ദുരവസ്ഥ കാരണം സ്വകാര്യ ബസ്സുകളും മറ്റും യാത്ര നിർത്തി വച്ചതോടുകൂടി വിദ്യാർത്ഥികളടക്കം സ്കൂളുകളിലെത്താൻ പറ്റാത്ത അവസ്ഥയിലാണ്. നാട്ടുകാർക്ക് ഏറെ ആശ്രയിക്കേണ്ടി വരുന്ന റേഷൻകട, ബാങ്ക്, പോസ്റ്റോഫീസ്, ആശുപത്രി മുതലായ സ്ഥാപനങ്ങളിലേക്ക് എത്താൻ പറ്റാതെ ജനങ്ങൾ വലയുകയാണ്. ഇതു മൂലമുള്ള ജനങ്ങളുടെ രോഷമാണ് ഇന്നത്തെ പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനാവലിയുടെ അമർഷമായി മാറിയത്. എതിർത്തോടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇടനീരിൽ സമാപിച്ചു.
സമര പരിപാടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് ചെർക്കള ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കെ.എം അധ്യക്ഷത വഹിച്ചു. ശാന്തകുമാരി ടീച്ചർ,പഞ്ചായത്ത് മെമ്പർ സലീം എടനീർ,അബൂബക്കർ എതിർത്തോട്, ഒ.പി ഹനീഫ,ഹാരിസ് പി.എം.എസ്, ,എൻ. എ അബ്ദുൾ ഖാദർ,നാസർ കാട്ടുകൊച്ചി. കൃഷ്ണൻ നായർ കാട്ടുകൊച്ചി, ജി.സ് അബ്ദുളള ഹാജി,ദീപു യാദവ്, ഇബ്രാഹിം എതിർത്തോട്,ഹനീഫ അൽ അമീൻ,ബി.കെ ബഷീർ, ലത്തീഫ് പള്ളത്തടുക്ക,ഹാരിസ് എതിർത്തോട്, ഗിരി അബൂബക്കർ സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറഞ്ഞു

