KSDLIVENEWS

Real news for everyone

തെലങ്കാന: രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, സോണിയ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

SHARE THIS ON

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.04-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷരായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ചു. മല്‍ക്കാജി ലോക്സഭാംഗംകൂടിയായ അദ്ദേഹം രാവിലെ പാര്‍ലമെന്റിലെത്തി. രാജിക്കത്ത് നല്‍കുംമുമ്പ് അംബേദ്കര്‍, ഗാന്ധി പ്രതിമകളില്‍ വണങ്ങി. എം.പി.മാരുമായി സൗഹൃദം പങ്കിട്ട അദ്ദേഹം എല്ലാവരെയും സത്യപ്രതിജ്ഞയ്ക്കും ക്ഷണിച്ചു. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!