KSDLIVENEWS

Real news for everyone

ഡ്രൈവിങ് ടെസ്റ്റില്ലാതെ പുതുക്കി 3,345 ലൈസൻസ്; 4 എംവിഐമാരെ സസ്പെൻഡ് ചെയ്തു

SHARE THIS ON

കോട്ടയം ∙ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ, വാഹനം ഓടിച്ചുള്ള പരിശോധന നടത്താതെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ (എംവിഐമാർ) പുതുക്കി നൽകുന്നതായി കണ്ടെത്തി.  ട്രാൻസ്പോർട്ട് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് 3345 ലൈസൻസുകളാണ് അനധികൃതമായി നൽകിയിട്ടുണ്ടെന്നു കണ്ടെത്തിയത്. പുനലൂർ, തിരൂരങ്ങാടി, ഗുരുവായൂർ, കൊടുവള്ളി സബ് ആർടി ഓഫിസുകളുടെ പരിധിയിലാണു ക്രമക്കേട് കണ്ടെത്തിയത്. 4 എംവിഐമാരെ സസ്പെൻഡ് ചെയ്തു.  ലൈസൻസിന്റെ കാലാവധി തീർന്ന് ഒരു വർഷത്തിനുള്ളിൽ അപേക്ഷിച്ചാൽ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ പുതുക്കിക്കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!