യുഎസിലെ നെവാഡ യൂണിവേഴ്സിറ്റി ക്യാംപസില്‍ വെടിവയ്പ്; 3 മരണം

ലാസ് വേഗസ് ∙ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസില്‍ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വെടിവയ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്യാംപസില്‍ നിന്നൊഴിപ്പിച്ചു. അക്രമിയും കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന. പരുക്കേറ്റവരുടെ നില എത്രത്തോളം ഗുരുതരമെന്ന് അറിവില്ലെന്ന് പൊലീസ് പ്രതികരിച്ചു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ ക്യാംപസിൽ തിരച്ചിൽ നടത്തിയിരുന്നു

