സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു, നടപടി നേരിട്ടത് അനധികൃത സ്വത്ത് സമ്പാദനത്തിന്

കളമശ്ശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നടപടി നേരിട്ട സിപിഎം കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. എറണാകുളം ജില്ലാ കമ്മിറ്റിയാണ് അച്ചടക്ക നടപടി പിൻവലിച്ചത്.
സസ്പെൻഷൻ കാലാവാധി പൂർത്തിയായതിനെത്തുടർന്നാണ് നടപടി പിൻവലിച്ചതെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പാർട്ടി കമ്മിറ്റി അംഗം എന്ന നിലയിലേക്കാണ് ഇപ്പോഴുള്ള തിരിച്ചെടുക്കൽ.
അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.
സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കഴിഞ്ഞ 10 വർഷത്തിനിടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് സിപിഎം റിപ്പോർട്ട്.

