KSDLIVENEWS

Real news for everyone

അർബുദരോഗിയായ നവവധുവിന് സ്വന്തം മുടി മുറിച്ചുനൽകി ജില്ലാ പഞ്ചായത്ത് അംഗം ഷംന

SHARE THIS ON

പെരിയ: ചൗക്കിയിലെ അർബുദരോഗിയായ പെൺകുട്ടിക്ക് വെപ്പ് മുടിയൊരുക്കാൻ സ്വന്തം മുടി മുറിച്ചുനൽകി പെരിയ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ബി.എച്ച്. ഫാത്തിമത്ത് ഷംന. ഒരാഴ്ചയ്ക്കുള്ളിൽ പെൺകുട്ടിയുടെ കല്യാണമായതിനാൽ പെട്ടെന്നുതന്നെ മുടി ലഭിക്കണമായിരുന്നു.

പൊതുപ്രവർത്തകനായ അസ്‌കർ അലി ഗുണാജെ മുടിക്കായി രണ്ട് യുവാക്കളെ ഏർപ്പാടാക്കിയിരുന്നു. പക്ഷേ, അവരുടെ മുടിക്ക് നീളമില്ലാത്തത്‌ പ്രതിസന്ധിയുണ്ടാക്കി. അപ്പോഴാണ് അസ്‌കർ ഷംനയെ കാര്യം അറിയിച്ചത്. പെൺകുട്ടിക്ക് ആവശ്യമുള്ള മുടി താൻ ഏർപ്പാടാക്കിക്കൊള്ളാം എന്ന് വാക്കും നൽകി.

എന്നാൽ മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ ഷംന സ്വന്തം മുടി നൽകുകയായിരുന്നു. അസ്‌കർ അടക്കമുള്ളവർ ഈ വിവരം അറിയുന്നത് പിന്നീടാണ്. കാസർകോട് എർമാളം സ്വദേശിനിയാണ് ഷംന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!