KSDLIVENEWS

Real news for everyone

ചിന്മയാ സ്കൂളിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനം പിൻവലിക്കുക – എസ്എഫ്ഐ

SHARE THIS ON

കോവിഡ് കാലത്ത് ഫീസിന്റെ പേരിൽ കാസർകോട് വിദ്യാനഗർ പ്രവർത്തിക്കുന്ന ചിന്മയാ സ്കൂളിൽ നിന്നും മുന്നൂറോളം വിദ്യാർത്ഥികളെ പുറത്താക്കിയ സ്കൂൾ മാനേജ്മെന്റ് തീരുമാനം വിദ്യാർത്ഥി വിരുദ്ധവും അപമാനകരവുമാണ്.
കോവിഡ് പശ്ചാത്തലത്തിൽ സി,ബി,എസ്,ഇ അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അധ്യായന വർഷം നിശ്ചിത ഫീസിൽ നിന്ന് 25 ശതമാനമെങ്കിലും ഇളവുചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ് നിലനിൽക്കെയാണ് ഞങ്ങൾക്കിത് ബാധകമല്ല എന്നുപറഞ്ഞ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് വിദ്യാർത്ഥികളുടെ ഭാവി പോലും വകവെക്കാതെ സ്കൂളിൽ നിന്നും പുറത്താക്കി കൊണ്ട് മുന്നോട്ടു പോകുന്നത്. ഇത്തരത്തിൽ അന്യായമായി വിദ്യാർത്ഥികളെ പുറത്താക്കിയ സ്കൂൾ അധികൃതരുടെ നടപടി പിൻവലിക്കണമെന്നും വിദ്യാർത്ഥികൾക്ക് നിയമപരമായി ലഭിക്കേണ്ട ഫീസിളവ് ലഭ്യമാക്കണമെന്നും. ഫീസ് അടക്കാത്തതിനാൽ തുടർന്ന് ഓൺലൈൻ ക്ലാസ്സിൽ നിന്നും ഒഴിവാക്കിയ വിദ്യാർത്ഥികൾക്ക് ഒഴിവാക്കിയ കാലയളവിലെ നഷ്ടപ്പെട്ട ക്ലാസുകൾ എടുത്തു നൽകണമെന്നും. അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് ശക്തമായ സമര പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ കാസർകോട് ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!