KSDLIVENEWS

Real news for everyone

കോവിഡ് വാക്സിനേഷൻ ; ഡ്രൈ റൺ ജില്ലയിൽ ഇന്ന് നടന്നു

SHARE THIS ON

കാസർഗോഡ് : കോവിഡ് വാക്സിൻ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനുള്ള ഡ്രൈ റൺ ജില്ലയിൽ ഇന്നു നടന്നു . പ്രതിരോധ മരുന്നു കുത്തിവെയ്ക്കുന്നത് ഒഴികെ വാക്സിനേഷന്റെ എല്ലാ നടപടിയും ഇതിന്റെ ഭാഗമായി കരുതലോടെ നടത്തി . കാസർകോട്ടെ കിംസ് ആശുപത്രി , ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം , ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഡ്രൈറൺ നടത്തിയത് . മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 25 പേർ വീതമാണ് വാക്സിൻ സ്വീകർത്താക്കളായി എത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!