KSDLIVENEWS

Real news for everyone

കാമുകന് സമ്മാനം 150 പവനും ബൈക്കും, ഭര്‍ത്താവയക്കുന്ന പണത്തില്‍ ഇബ്രാഹിമിനൊപ്പം ആഘോഷിച്ച്‌ നീതു

SHARE THIS ON

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് നല്‍കിയത് 150 പവനും ബൈക്കും. പണവും ബൈക്കും തുകയുമെല്ലാം നല്‍കിയിട്ടും ഇബ്രാഹിം തന്നെ ഒഴിവാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് നീതു ബ്ലാക്ക്‌മെയിലിന് പദ്ധതിയൊരുക്കിയത്.

വിദേശത്ത് എണ്ണക്കമ്പനിയിലാണ് നീതുവിന്റെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് നല്‍കുന്ന പണം ഇബ്രാഹിം ബാദുഷയ്ക്ക് ഒപ്പം ചിലവഴിക്കുകയായിരുന്നു നീതു. എന്നാല്‍ തന്നെ പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം ഇബ്രാഹിം ഒഴിവാക്കാന്‍ ശ്രമിച്ചതാണ് നീതുവിനെ ബ്ലാക്ക്‌മെയിലിങ്ങിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഇബ്രാഹിമിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

ADVERTISEMENT

നാടിനെ ഞെട്ടിച്ചായിരുന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കഴിഞ്ഞ ദിവസം കുഞ്ഞിനെ കാണാതായത്. പൊലീസ് അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ തിരികെ കിട്ടി. പിന്നാലെ പുറത്തു വന്നത് നീതു എന്ന യുവതിയുടെ കഥകളായിരുന്നു.

കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ആണ് കുഞ്ഞിനെ തട്ടിയെടുത്തത് എന്ന് നീതു പൊലീസിനോട് പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും തട്ടി കാമുകന്‍ ഇബ്രാഹിം ബാദുഷ പീഡിപ്പിച്ചതായാണ് നീതുവിന്റെ മൊഴി. നീതുവിന്റെ പരാതിയില്‍ ഇബ്രാഹിമിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!