സ്വർണ്ണ വില പവന് 280 രൂപ കൂടി 34,400 രൂപയായി

കൊച്ചി: ഡോളറിനെതിരായ രൂപയുടെ മൂല്യത്തകര്‍ച്ച മുതലെടുത്ത് സ്വര്‍ണവില നേട്ടത്തിലേക്ക് കുതിച്ചുകയറുന്നു. ഇന്നലെ രണ്ടുതവണയായി ആകെ 60 രൂപ വര്‍ദ്ധിച്ച് ഗ്രാം വില 4,300 രൂപയിലെത്തി. 480 രൂപ ഉയര്‍ന്ന് 34,400 രൂപയാണ് പവന്‍വില. രാജ്യാന്തര വിപണിയില്‍ ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഇതാണ്, ഡോളര്‍ കുതിച്ചതിന്റെ ചുവടുപിടിച്ച് സ്വര്‍ണവിലയും മുന്നേറുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 1,684 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നലെയുള്ളത് 1,735 ഡോളറിലാണ്. ഈമാസം ഇതുവരെ പവന് കൂടിയത് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കൂടിയത്.

